അവഗണനമൂലമാണ്‌ പ്രായമായവര്‍ മരിക്കുന്നത്‌ – ഫ്രാന്‍സീസ്‌ പാപ്പാ

Pope Francis with youth
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ആരും നോക്കാനും പരിഗണിക്കാനും ഇല്ലാത്തതിന്റെ പേരില്‍ പ്രായമായവര്‍ മരിക്കാനിടയാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന്‌ ഫ്രാന്‍സീസ്‌ പാപ്പാ യുവജനങ്ങളോട്‌ ആവശ്യപ്പെട്ടു. ബല്‍ജിയത്തുനിന്നുള്ള അഞ്ച്‌ യുവാക്കളുമായുള്ള അഭിമുഖത്തിലാണ്‌ പാപ്പാ ഇങ്ങനെ പറഞ്ഞത്‌.

വിശ്വാസമില്ലാത്ത യുവതലമുറയ്‌ക്ക്‌ എന്തു സന്ദേശമാണ്‌ നല്‍കാനുള്ളത്‌ എന്ന ചോദ്യത്തിന്‌ പാപ്പാ ഇങ്ങനെ ഉത്തരം നല്‍കി: “ചരിത്രത്തിന്റെ ഈ പ്രത്യേക ഘട്ടത്തില്‍ മനുഷ്യനല്ല കേന്ദ്രസ്ഥാനത്ത്‌ നില്‍ക്കുന്നത്‌. യുവജനങ്ങള്‍ക്ക്‌ കുട്ടികളെ ആവശ്യമില്ല. കുടുംബങ്ങള്‍ ചെറുതാകുന്നു. പ്രായമുള്ളവര്‍ പുറന്തള്ളപ്പെടുന്നു. ഒരുതരം ‘ഹിഡന്‍’ ദയാവധമാണ്‌ നടക്കുന്നത്‌ – ആരും നോക്കാനില്ലാത്തതിനാല്‍ പ്രായമായവര്‍ മരിക്കുന്നത്‌ ഒരു തരത്തില്‍ പറഞ്ഞാല്‍ ദയാവധം തന്നെയാണ്‌.”

മറ്റൊരു ചോദ്യം, മനുഷ്യര്‍ക്ക്‌ ഇനിയും മനുഷ്യത്വത്തോടെ പെരുമാറാനാകുമോ എന്നതായിരുന്നു. പാപ്പായുടെ മറുപടി ഇങ്ങനെയായിരുന്നു, “ഞാന്‍ എന്നോടുതന്നെ ഈ ചോദ്യം ചോദിക്കാറുണ്ട്‌. ഞാന്‍ എന്നോട്‌ ചോദിക്കും, ദൈവമേ നീ എവിടെയാണ്‌? ചില മനുഷ്യര്‍ അവരുടെ ജീവിതകാലത്ത്‌ ദൈവത്തെ കാണുകയില്ല. ബോധപൂര്‍വം അവര്‍ ദൈവത്തെ കാണുന്നില്ല. പക്ഷേ അവര്‍ സത്യസന്ധരും നല്ലവരും നന്മയെ സ്‌നേഹിക്കുന്നവരുമാണ്‌. ഒടുവില്‍ ആധികാരിക വ്യക്തിത്വത്തിന്‌ അവര്‍ ഉടമകളായി തീരുകയും ദൈവത്തെ കാണുകയും ചെയ്യും.”

പാപ്പാ തെറ്റുകള്‍ ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന്റെ മറുപടി രസകരമായിരുന്നു. “ഞാന്‍ തെറ്റുകള്‍ ചെയ്‌തിട്ടുണ്ട്‌, ഇപ്പോഴും ചെയ്യാറുണ്ട്‌. അവയാണ്‌ യഥാര്‍ത്ഥ അധ്യാപകരെന്ന്‌ ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു.”

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

5 + 5 =