കര്‍ദ്ദിനാള്‍മാരോട് സഭയുടെ സേവകരായിരിക്കാന്‍ ഫ്രാന്‍സീസ് പാപ്പ

Pope Francis with New Cardinals 2015
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ഈശോയുടെയും സഭയുടെയും വഴി ഒന്നാണ്. കര്‍ദ്ദിനാള്‍മാര്‍ സഞ്ചരിക്കേണ്ടത് ഈ വഴിയാണെന്ന് പാപ്പ. പുതിയ കര്‍ദ്ദിനാള്‍മാരുടെ നിയമനത്തിനു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പ.

”മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ള സന്നദ്ധതയോടു കൂടിയാകണം കര്‍ദ്ദിനാള്‍മാര്‍ മുന്നോട്ട് പോകേണ്ടത്. സഭയും വിശ്വാസവും പരിപോഷിപ്പിക്കേണ്ടത് അവരുടെ കടമയാണ്. തങ്ങള്‍ക്ക് ലഭിച്ച് അനുഗ്രഹങ്ങള്‍ സൗജന്യമായി മറ്റുള്ളവര്‍ക്ക് നല്‍കണം.  സഭയുടെ വഴി കരുണയുടെയും പുനരധിവാസത്തിന്റെയുമാണ്. ലോകത്തിന്റെ സഹനത്തിന് മുന്നില്‍ നിഷ്‌ക്രിയമായിരിക്കാന്‍ സഭയ്ക്ക് കഴിയുകയില്ല. തന്റെ അടുക്കല്‍ സഹായമഭ്യര്‍ത്ഥിച്ച് വന്ന ആരെയും ക്രിസ്തു വെറുംകൈയോടെ മടക്കി അയച്ചില്ല. അവരുടെ സഹനത്തിവും കഷ്ടപ്പാടിലും പങ്ക് ചോരുകയാണ് അവിടുന്ന് ചെയ്തത്. ഇതേ വഴി ആയിരിക്കണം കര്‍ദ്ദിനാള്‍മാരും തിരഞ്ഞെടുക്കേണ്ടത്. കരുണയുള്ള ഒരു ഹൃദയം ക്രിസ്തുവിനുണ്ടായിരുന്നു. രോഗികള്‍ അവിടുത്തെ സ്പര്‍ശനത്തിലൂടെ സൗഖ്യം നേടി സുവിശേഷ പ്രഘോഷകരായി മാറുകയാണ് ചെയ്തത്. പരിശുദ്ധ കന്യാമറിയത്തെ കര്‍ദ്ദിനാള്‍മാര്‍ മാതൃകയാക്കണം.” ലോകത്തിന്റെ സുഖങ്ങളില്‍ പെട്ടുപോകാതെ ദൈവത്തിന്റയും സഭയുടെയും ദാസന്‍മാരായി പ്രവര്‍ത്തിക്കാനം പാപ്പ കര്‍ദ്ദിനാള്‍മാരെ പ്രാര്‍ത്ഥനാപൂര്‍വ്വം ആഹ്വാനം ചെയ്തു

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

19 + 9 =