ശവക്കച്ചക്ക് കീശയില്ല

pope francis speech
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

ഓശാന ഞായറാഴ്ചത്തെ പ്രസംഗത്തിന്റെ ഇടയ് ക്കാണെന്ന് തോന്നുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗം വിട്ട് മാര്‍പ്പാപ്പ പറഞ്ഞൊരു കാര്യമുണ്ട്. കുഞ്ഞുന്നാളില്‍ അദ്ദേഹത്തിന്റെ വല്യമ്മച്ചി പതിവായി ഓര്‍മ്മിച്ചിരുന്ന കാര്യം- ശവക്കച്ചയ്ക്ക് കീശയില്ല. അതായത് മൃതശരീരത്തിന്റെ ഉടുപ്പിന് പോക്കറ്റില്ലെന്ന്. ശവത്തിന് പോക്കറ്റിന്റെ ആവശ്യമില്ലെന്നതാണ് സത്യം. കാരണം പോക്കറ്റില്‍ ഇടാനും പോക്കറ്റിലിട്ടുകൊണ്ടു പോകാനും സാധിക്കുന്നൊരു യാത്രയ്ക്കല്ലല്ലോ മൃതശരീരം ഒരുമ്പെടുന്നത്. മറിച്ച് ഒന്നും കൂടെ കൊണ്ടു പോകാന്‍ സാധിക്കാത്ത യാത്രയിലേക്കല്ലേ ശവശരീരം യാത്രയാകുന്നത്?

പെസഹാ വ്യാഴാഴ്ചത്തെ ക്രിസം കുര്‍ബാനക്കിടെ ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു. ദൈവജനം അഭിഷിക്തരാകുന്നുണ്ടോ ഇല്ലയോ എന്നു നോക്കിയാല്‍ ഒരു നല്ല പുരോഹിതനെ തിരിച്ചറിയാം. നിങ്ങളുടെ വചനപ്രഘോഷണം കേള്‍ക്കുന്നവര്‍ പ്രത്യേശാഭരിതരാകുകയാണെങ്കില്‍ അവര്‍ അഭിഷ്ക്തരാകുകയാണ് ചെയ്യുന്നത്. അവരുടെ സങ്കടങ്ങളും പ്രതിസന്ധികളും, ദുഃഖങ്ങളും ഭാരങ്ങളും ദൈവകരങ്ങളിലേക്ക് സമര്‍പ്പിക്കപ്പെട്ടുവെന്ന് അവര്‍ക്ക് തോന്നുമ്പോള്‍ നിങ്ങള്‍ അര്‍പ്പിക്കുന്ന കുര്‍ബാനയിലൂടെ അവര്‍ അഭിഷ്ക്തരാകുകയാണ്.

അതിനാല്‍ സ്വയം ഉള്‍വലിയാതെ സമൂഹത്തിന്റെ അതിരുകളിലേക്കും പുറമ്പോക്കുകളിലേക്കും ഇറങ്ങിച്ചെല്ലാനാണ് മാര്‍പ്പാപ്പ പുരോഹിതരെ ആഹ്വാനം ചെയ്തത്. കാരണം അതിരുകളിലാണ് സഹനവും തക്തം ചിന്തലുമുള്ളത്; അവിടെയാണ് അന്ധരും ജയില്‍പുള്ളികളുമുള്ളത്; അവിടെയാണ് പാപികളും ദുര്‍മാര്‍ഗികളുമുള്ളത്. പുരോഹിതാഭിഷേകത്തിന്റെ രക്ഷാകര ശക്തി അനുഭവിക്കണമെങ്കില്‍ അവര്‍ അതിരുകളിലേക്കുതന്നെ ഇറങ്ങിച്ചെല്ലണമെന്ന് പാപ്പാ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു.

മാര്‍പ്പാപ്പ പറഞ്ഞ മറ്റൊരു കാര്യം കൂടി ഇതിനോടു കൂട്ടി വായിക്കണം. മറ്റേതൊരു തൊഴിലിലും എന്നതു പോലെ കരിയറിസം പൗരോഹിത്യത്തെയും ബാധിക്കുന്നുണ്ട്. കൊച്ചച്ചന് വികാരിയും, വികാരിക്ക് ജനറാളും, ജനറാളിന് മെത്രാനും- അങ്ങനെ അങ്ങേയറ്റംവരെ കയറി പോകാനുള്ള അഭിവാഞ്ച. ഇത് പീലിവിടര്‍ത്തി നിന്നാടുന്ന ആണ്‍മയിലിന്റെ മുന്‍ഭാഗം പോലെ മനോഹരമാണെന്നാണ് പാപ്പാ പറയുന്നത്. എന്നാല്‍ മയിലിന്റ പുറകില്‍ നിന്ന് നോക്കിയാലോ? മഹാവൃത്തികേടും.

ചുരുക്കത്തില്‍ നശ്വരമായതിനെയും അനശ്വരവുമായതിനെയും തമ്മില്‍ വേര്‍തിരിക്കാനാവണമെന്നാണ് പാപ്പായുടെ ആഹ്വാനം. ഏതാണ് ഭൗതികം, ഏതാണ് ദൈവികം എന്ന് വേര്‍തിരിക്കാനാവണം. ഏതാണ് മരണം കൊണ്ട് തീര്‍ന്നുപോകുന്നത്, ഏതാണ് മരണത്തിനപ്പുറത്തേക്ക് നീളുന്നത് എന്ന് മനസ്സിലാക്കാനാകണം. എന്നിട്ട് മരണത്തിനപ്പുറത്തേക്ക് നീളുന്നതിന് ജീവിതത്തില്‍ ഒന്നാം സ്ഥാനം കൊടുക്കാനാകണം. അതിലുപരി, ഈ നശിച്ചു പോകുന്ന ജീവിതവും അതിന്റെ പ്രവര്‍ത്തികളും കൊണ്ട് നിത്യമായ ജീവന്‍ നേടിയെടുക്കാന്‍ നമുക്കാകണം. ഇതാണ് ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു തരുന്ന നവ സന്ദേശം.

ഇതുതന്നെയാണ് യേശു പ്രഘോഷിച്ച സുവിശേഷവും-ജീവന്‍ നഷ്ടപ്പെടുത്തിക്കൊണ്ട് അതിനെ നിത്യമായി രക്ഷിക്കുന്ന രീതി (മര്‍ക്കോ 8:35). പഴയ ചിരന്തന ചോദ്യം ഓര്‍ക്കുന്നില്ലേ? “നീ ലോകം മുഴുവന്‍ നേടിയാലും നിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അത്കൊണ്ട് നിനക്ക് എന്ത് പ്രയോജനം?” ഈ ചോദ്യത്തിന്റെ ജസ്വീറ്റ് പശ്ചാത്തലം നമുക്കറിയാം. ലയോള, സേവ്യറിനോട് ചോദിച്ച ചോദ്യമാണിത്. അതിനൊക്കെ എത്രയോ മുമ്പ് നസ്രസ്സിലെ യേശു സ്വന്തം ശിഷ്യരോടാണ് ആദ്യമായിട്ടീ ചോദ്യം ഉന്നയിച്ചത് (മര്‍ക്കോ 8:35). ആ ചോദ്യത്തിന്റെ ആധുനിക രൂപം മനസ്സില്‍ മന്ത്രമായി നമുക്ക് ആവര്‍ത്തിക്കാം: ശവക്കച്ചയ്ക്കു കീശയില്ല.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

One thought on “ശവക്കച്ചക്ക് കീശയില്ല

Leave a Reply

Your email address will not be published. Required fields are marked *

one × five =