ഫ്രാന്‍സീസ്‌ പാപ്പയ്‌ക്ക്‌ ആസിയ ബീബിയുടെ കത്ത്‌

Aasia Bibi Letter to Pope Francis
Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

“പോപ്പ്‌ ഫ്രാന്‍സീസ്‌, ഞാന്‍ അങ്ങയുടെ മകളാണ്‌. ആസിയ ബിബി. ഞാന്‍ അങ്ങയോട്‌ അപേക്ഷിക്കുകയാണ്‌, എന്റെ പാപമോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അങ്ങ്‌ പ്രാര്‍ത്ഥിക്കണം. സര്‍വ്വശക്തനായ ദൈവം എനിക്കു വേണ്ടി കരുതിവെച്ചിരിക്കുന്നതില്‍ ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു.” ദൈവദൂഷണം നടത്തിയെന്ന കുറ്റം ആരോപിച്ച്‌ പാകിസ്ഥാനില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട കത്തോലിക്കാ യുവതി ആസിയ ബീബി ഫ്രാന്‍സിസ്‌ പാപ്പയ്‌ക്ക്‌ എഴുതിയ കത്താണിത്‌. ദൈവത്തിന്റെ പദ്ധതിയില്‍ താന്‍ ഉറച്ചു വിശ്വസിക്കുന്നു എന്നും ആസിയ ബീബി പാപ്പയ്‌ക്ക്‌ അയച്ച കത്തില്‍ പറയുന്നു.

ഒക്‌ടോബര്‍ 16 ന്‌ ലാഹോര്‍ ഹൈക്കോടതി വധശിക്ഷയ്‌ക്കെതിരെയുള്ള ബീബിയുടെ അപ്പീല്‍ തള്ളിക്കളഞ്ഞിരുന്നു. ദൈവദൂഷണത്തിനെതിരെ പാകിസ്ഥാനിലെ നിയമം വളരെ ശക്തമാണ്‌. ഒരു മുസ്ലീം വനിതയുമായുള്ള തര്‍ക്കത്തിനിടയിലാണ്‌ പ്രവാചകനായ മുഹമ്മദിനെ നിന്ദിക്കുന്ന രീതിയിലുള്ള പരാമര്‍ശം ബീബി നടത്തിയതായി ആരോപിക്കുന്നത്‌ വധശിക്ഷ നടപ്പിലാക്കാന്‍ 30 ദിവസം ബാക്കി നില്‍ക്കേ ബീബിയുടെ കേസ്‌ പാകിസ്ഥാനിലെ സുപ്രീം കോടതിക്ക്‌ മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.

“എന്റെ ക്രൈസ്‌തവ വിശ്വാസത്തില്‍ ഞാന്‍ മുറുകെ പിടിക്കുന്നു. ഒപ്പം ദൈവമെന്റെ പിതാവാണെന്നും അവിടുന്ന്‌ എനിക്ക്‌ പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കുമെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു”. ബീബിയുടെ കത്ത്‌ ഇങ്ങനെ തുടരുന്നു, “ഫ്രാന്‍സീസ്‌ പാപ്പ, ഞാന്‍ അങ്ങയിലും അവിടുത്തെ പ്രാര്‍ത്ഥനകളിലും ഉറച്ചു വിശ്വസിക്കുന്നു. അങ്ങ്‌ ഹൃദയപൂര്‍വ്വം എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന്‌ എനിക്കറിയാം. അങ്ങേയ്‌ക്ക്‌ നന്ദി. സര്‍വ്വശക്തനായ ദൈവത്തിന്റെ മഹത്വത്താല്‍ എനിക്ക്‌ സ്വതന്ത്രയാകാന്‍ കഴിയും. തിരികെയെത്തി എന്റെ കുടുംബത്തോടൊപ്പം ചേരാന്‍ കഴിയുമെന്ന്‌ എനിക്ക്‌ പ്രതീക്ഷയുണ്ട്‌. എനിക്കു വേണ്ടി ദൈവം സന്തോഷത്തിന്റെ പദ്ധതി ഒരുക്കിയിട്ടുണ്ട്‌. അവിടുന്ന്‌ എന്നെ തളളിക്കളയുകയില്ല. എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ലോകത്തെങ്ങുമുള്ള ക്രൈസ്‌തവ സഹോദരങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു” തന്റെ കുടുംബത്തിനും ഭര്‍ത്താവിനും, പിന്തുണയും സഹായവും നല്‍കുന്ന ലാഹോറിലെ റിനൈസന്‍സ്‌ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‌ ബീബി പ്രത്യേകമായി നന്ദി പറയുകയും ചെയ്‌തു.

Share this article ->Share on FacebookShare on Google+Tweet about this on TwitterShare on LinkedInPin on PinterestEmail this to someone

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് marpapa.com ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

eleven + 15 =